ന്യൂഡൽഹി; മൊബൈൽ കവറേജ് മാപ്പ് പുറത്തിറക്കി രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കൾ. ട്രായുടെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കം. ജിയോ, എയർടെൽ,വിഐ എന്നീ കമ്പനികളാണ് തങ്ങളുടെ മൊബൈൽ കവറേജ് വ്യക്തമാക്കുന്ന കൃത്യമായ മാപ്പ് പുറത്തുവിട്ടത്. അവരവരുടെ വെബ്‌സൈറ്റുകളിലാണ് മൊബൈൽ നെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ നാട്ടിൽ മൊബൈൽ കമ്പനിക്ക് കവറേജ് ഉണ്ടോ?
ട്രായ് വെബ്സൈറ്റ് ആയ www.trai.gov.inൽ കയറിയ ശേഷം ഉപഭോക്തൃ വിവരങ്ങൾ (consumer info) എന്ന ടാബിൽ മൊബൈൽ കവറേജ് മാപ്പ് (mobile coverage map) ക്ലിക്ക് ചെയ്യുക തുടർന്ന് സേവനദാതാവിനെ തിരഞ്ഞെടുക്കുക. സേവനദാതാവിനെ തിരഞ്ഞെടുത്തശേഷം പിൻകോഡോ പ്രദേശത്തിന്റെ പേരോ ടൈപ്പ് ചെയ്ത് മൊബൈൽ കവറേജ് പരിശോധിക്കാവുന്നതാണ്
5ജി, 4ജി, 3ജി, 2ജി സേവനങ്ങളെ തിരഞ്ഞെടുത്ത് കവറേജ് എവിടെയൊക്കെയുണ്ടെന്ന് പ്രത്യേകമായി പരിശോധിക്കാൻ സാധിക്കും.
ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ വിശദാംശങ്ങളും മാപ്പിൽ വൈകാതെ ഉൾപ്പെടുത്തും. കവറേജ് മാപ്പുകൾ പരിശോധിച്ചശേഷം ഉപഭോക്താക്കൾക്ക് അവരുടെ സേവനദാതാവുമായി പ്രതികരണം പങ്കുവയ്ക്കാവുന്നതാണ്. അതേസമയം, മാപ്പിൽ കാണിച്ചിരിക്കുന്ന കവറേജിൽനിന്നു വ്യത്യസ്തമായിരിക്കാം യഥാർഥ മൊബൈൽ കവറേജെന്നും സേവനദാതാക്കൾ പറയുന്നു.
BSNL coverage map- https://bsnl.co.in/coveragemap
Airtel – https://www.airtel.in/wirelesscoverage/
Jio – https://www.jio.com/selfcare/coverage-map/
Vi- https://www.myvi.in/vicoverage/
Discussion about this post