സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ കാലമാണിത്. വിനോദത്തിനും വിജ്ഞാനത്തിനും സോഷ്യൽമീഡിയ കൂടിയേ തീരു. എന്നാൽ ഇതിനൊപ്പം സൈബർ തട്ടിപ്പെന്ന വലിയ അപകടവും പതിയിരിപ്പുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിലെ ഇടപെടലുകളെല്ലാം സൂക്ഷിച്ചുവേണം. സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാൻ ഇത് നമ്മളെ സഹായിക്കും.
കുറച്ചുകാലമായി വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വർദ്ധിച്ചിരിക്കുകയാണ് സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്വേഡുകൾ തുടങ്ങി പ്രധാനപ്പെട്ട വിശദാംശങ്ങൾ നഷ്ടപ്പെടുത്തുന്നതിന് കാരണമായേക്കാം. മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറിൽ നിന്ന് അയച്ച ചിത്രം ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ഏകദേശം രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടുവത്രേ. വാട്‌സ്ആപ്പ് സ്‌കാം ഇമേജ് ആയിരിക്കാം ഇതിന് കാരണം
ഫോട്ടോഗ്രാഫുകളിൽ മാൽവെയർ സ്ഥാപിക്കുന്നതിനായി ഹാക്കർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ സ്റ്റെഗനോഗ്രാഫിയാണ് ഈ പുതിയ തട്ടിപ്പിന്റെ എല്ലാം. ചിത്രം ഡൗൺലോഡ് ചെയ്യുമ്പോൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ള വൈറസ് സജീവമാവുകുന്നു. ഇതിലൂടെ നമ്മുടെ ഫോണിലെ UPI ഐഡി, പാസ്വേഡുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ, OTP-കൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.
മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റെഗനോഗ്രാഫി സമയത്ത്, ഇരകൾക്ക് OTP മുന്നറിയിപ്പോ മറ്റു മുന്നറിയിപ്പുകളോ ലഭിക്കുന്നില്ല, പകരം ഒരു ലളിതമായ വാട്ട്സ്ആപ്പ് ഇമേജ് മാത്രമേ ലഭിക്കൂ.
തട്ടിപ്പിന് ഇരയാകാതിരിക്കാൻ വാട്ട്സ്ആപ്പ്, സാധാരണ എസ്എംഎസ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ അജ്ഞാത നമ്പറിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ഫോട്ടോ, വീഡിയോ ഡൗൺലോഡ് ചെയ്യുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നുള്ളതാണ്.
Discussion about this post