ഒരു തലമുറയ്ക്ക് വീഡിയോ കോളിങ്ങിന്റെ വിശ്വസ്ത അനുഭവം സമ്മാനിച്ച ഇന്റർനെറ്റ് കോളിംഗ് ആപ്പായ സ്കൈപ് ഇനിയില്ല. മെയ് അഞ്ചിന് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അന്താരാഷ്ട്ര കോളിംഗ്, സ്കൈപ് നമ്പറുകൾ, വോയ്‌സ്‌മെയിൽ തുടങ്ങിയ പണമടച്ചുള്ള സവിശേഷതകൾ എല്ലാം തന്നെ ഈ വർഷം ആദ്യം മുതൽ സ്കൈപ് നിർത്തലാക്കിയിരുന്നു.
ഉപയോക്താക്കളിൽ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ടീം മീറ്റിംഗുകൾക്കും കോളുകൾക്കും മറ്റൊരു പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ മാർഗമായ ‘മൈക്രോസോഫ്റ്റ് ടീംസ്’ ആണ് സ്കൈപിന് പകരക്കാരനായി എത്തുന്നത്.
ബിസിനസ് ആശയവിനിമയ ഓഫറുകൾ കാര്യക്ഷമമാക്കാനും പൂർണ്ണമായും ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നതിനാലാണ് മൈക്രോസോഫ്റ്റ് സ്കൈപിൽ നിന്നും മാറി ‘മൈക്രോസോഫ്റ്റ് ടീംസ്’ എന്ന പുതിയ മാധ്യമത്തിലേക്ക് എത്തിയിരിക്കുന്നത്. നിങ്ങളുടെ നിലവിലുള്ള സ്കൈപ് ഐഡി ഉപയോഗിച്ചുതന്നെ ടീംസിലും പ്രവർത്തിക്കാൻ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ സ്കൈപിൽ ഉള്ള ചാറ്റുകളും കോൺടാക്റ്റ് ലിസ്റ്റുകളും ടീംസിലേക്ക് എളുപ്പത്തിൽ തന്നെ മൈഗ്രേറ്റ് ചെയ്യാൻ കഴിയും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
Discussion about this post