ലോകത്തെ എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് മുഴുവൻപേരെയും നീക്കം ചെയ്യാൻ സക്കർബർഗ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. 2022 ൽ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം മുതൽ സൗഹൃദ വലയം ആരംഭിക്കാൻ പ്രേരിപ്പിക്കുകയെന്ന ആശയം സക്കർബർഗ് മുന്നോട്ട് വെച്ചിരുന്നുവെന്നാണ് വിവരം.
ഫോർച്യൂൺ റിപ്പോർട്ട് പ്രകാരം , 2022 ൽ മാർക്ക് സക്കർബർഗ് അയച്ച ഒരു ഇമെയിൽ അതിൽ ഉൾപ്പെടുന്നു, അതിൽ എല്ലാവരുടെയും ഫേസ്ബുക്ക് സുഹൃത്തുക്കളെ ഇല്ലാതാക്കുകയും ഉപയോക്താക്കൾ അവരുടെ നെറ്റ്വർക്കുകൾ പുതുതായി നിർമ്മിക്കുകയും ചെയ്യുക എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തുവെന്ന കേസിലെ വിചാരണയ്ക്കിടെ പങ്കുവെച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.യുവതലമുറയക്ക് കൂടുതൽ താത്പര്യവും അവർ കൂടുതൽ ഉപയോഗിക്കുന്നതും ഇൻസ്റ്റാഗ്രാം ആണ്. ഇൻസ്റ്റയുമായുള്ള മത്സരത്തിൽ ഫേസ്ബുക്കിന് മുൻതൂക്കം ലഭിക്കാനായി സക്കർബർഗ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്.
സൗഹൃദവലയത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മാതൃകയിൽ നിന്ന് മാറി ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോളോവർ അധിഷ്ഠിത ശൈലിയിലേക്ക് ഫെയ്‌സ്ബുക്കിനെ പരിവർത്തനം ചെയ്യാനും സക്കർബർഗ് ആലോചിച്ചിരുന്നു. എന്നാൽ ഫേസ്ബുക്കിന്റെ ചുമതലയുണ്ടായിരുന്ന ടോണി ആലിസൺ ഉൾപ്പടെയുള്ളവർ ഈ നിർദേശത്തെ അനുകൂലിക്കാതെ വന്നതോടെ ഈ ആശയം നടപ്പിലാകാതെ പോകുകയായിരുന്നു.
Discussion about this post