എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 21 സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഫീസ് റഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ അടക്കമുള്ള മാനേജ്മെന്റുകളാണ് കോടതിയില്‍ എത്തിയത്.
ഹൈക്കോടതി ഉത്തരവ് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാകും. ഓരോ കോളേജുകളുടെയും വരവും ചെലവും കണക്കാക്കിയായിരുന്നു നേരത്തെ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ഫീസ് നിരക്ക് അഞ്ചര ലക്ഷംവരെയാക്കി നിശ്ചയിച്ചത്. എന്നാല്‍ 11 ലക്ഷം മുതല്‍ 15 ലക്ഷംവരെ വാര്‍ഷിക ഫീസ് ലഭിക്കണമെന്നാണ് മേനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ കെ.എം,സി.ടി മെഡിക്കല്‍ കോളേജിലെ അടക്കം നൂറിലേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കക്ഷി ചേര്‍ന്നിരുന്നു
Discussion about this post