പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമ സേനാ പെലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഇന്നെത്തും. അഭിനന്ദന് വര്‍ദ്ധമാനെ സ്വീകരിക്കാന്‍ അട്ടാരി-വാഗ അതിര്‍ത്തിയില്‍ തടിച്ചു കൂടിയിരിക്കുന്നത് വന്‍ ജനാവലിയാണ്. ഇന്ന് രാവിലെ ആറ് മണിയോടെ വാഗാ-അട്ടാരി ചെക് പോസ്റ്റിലേക്ക് ആളുകള്‍ ഭാരത് മാതാ കി ജയ് വിളിയുമായി എത്തിതുടങ്ങിയിരുന്നു. ഒന്‍പത് മണി ആയപ്പോഴേയ്ക്കും ഇന്ത്യയുടെ വീര സൈനികനെ വരവേല്‍ക്കാനെത്തിയവരെക്കൊണ്ട് അട്ടാരി അതിര്‍ത്തിയും പരിസരവും നിറഞ്ഞു. രാജ്യത്തിന്റെ ഹീറോയെ സ്വീകരിക്കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് പ്രൗഢമായ സ്വീകരണം തന്നെ നല്‍കുമെന്നുമാണ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വാക്കുകള്‍. പാക്കിസ്ഥാന് പിടിയിലായതിന് ശേഷവം അഭിനന്ദന് കാണിച്ച ധീരതയെ പ്രകീര്‍ത്തിച്ചാണ് ഓരോ ആളുകളും വാഗയില്‍ നിറയുന്നത്.
Visuals from the Attari-Wagah border. Wing Commander #AbhinandanVarthaman will be released by Pakistan today. pic.twitter.com/6x30IQpqbB
— ANI (@ANI) March 1, 2019
അഭിനന്ദന്റെ മാതാപിതാക്കളും മകനെ സ്വീകരിക്കാനായി ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അതിര്‍ത്തിയിലെത്തി. ഇന്നലെ രാത്രി വിമാനമാര്‍ഗ്ഗം അട്ടാരി-വാഗ അതിര്‍ത്തിയിലേക്ക് തിരിച്ച അഭിനന്ദന്റെ അച്ഛന് എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയെയും കരഘോഷങ്ങളോടെയാണ് സഹയാത്രികരെല്ലാം എതിരേറ്റത്.
വീഡിയൊ
Wing Commander #AbhinandanVartaman 's parents reached Delhi last night from Chennai. This was the scene inside the flight when the passengers realized his parents were onboard. They clapped for them, thanked them & made way for them to disembark first. #Respect #AbhinandanMyHero pic.twitter.com/P8USGzbgcp
— Paul Oommen (@Paul_Oommen) March 1, 2019
ഇന്ത്യന്‍ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക്ക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന് ശത്രു സൈന്യത്തിന്റെ പിടിയില്‍പ്പെടുന്നത്.
ഇന്ത്യ വീഴ്ത്തിയ പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ എതിരിട്ടത് അഭിനന്ദന് പറത്തിയ മിഗ് 21 വിമാനമാണെന്നു വ്യോമസേന വെളിപ്പെടുത്തി. ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ വൈസ് മാര്‍ഷര്‍ ആര്.ജി.കെ.കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക്ക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്നുവീണതെന്നാണു പാക്ക് മാധ്യമം ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് കസ്റ്റഡിയിലുണ്ടെന്ന് അവകാശവാദവുമായി പിന്നീട് പാക്കിസ്ഥാന് രംഗത്തെത്തി. ഇതിനു പിന്നാലെ സ്ഥിരീകരണവുമായി ഇന്ത്യയും രംഗത്തെത്തി
ഇന്ത്യയുമായുള്ള സംഘര്ഷത്തിന്് അയവു വരുത്താനായി അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
Discussion about this post