രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ചെയ്തത്. വിമര്‍ശിക്കുന്നത് ഇനിയും തുടരും. ഇതിന്റെ പേരില്‍ ജയിലിലിടുന്നെങ്കില്‍ ഇടട്ടെയെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യന്‍ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ്.ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.കോടിയേരിയുടെ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണമാണ് ഉണ്ടായത്.
രാജ്യത്ത് മുസ്‌ലിം വിരോധം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനാണ് ആര്‍.എസ്.എസ് ശ്രമം. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് പകരം പ്രശ്‌നം വഷളാക്കി കാശ്മീരി ജനതയെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന പേടിയാണ് ബി.ജെ.പിക്കെന്നും കോടിയേരി പറഞ്ഞിരുന്നു.
Discussion about this post