പാകിസ്ഥാനുമായി ചര്‍ച്ച വേണമെന്നു പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ‘പാടത്ത് പണിക്ക് വരമ്പത്തു കൂലി’ എന്നു പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു പോവണമെന്നാണ്. ഇങ്ങനെയുള്ളവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിച്ചാല്‍ ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കില്‍ ഇവരുടെ വെടി തീരും എന്ന് സെന്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ പരിഷത്ത് നടത്തിയ ‘ഹൈന്ദവം’ അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍.
ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും ‘സാംസ്‌കാരിക നായകര്‍’ മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത ‘സാംസ്‌കാരിക നായ്ക്കള്‍’ എന്നാണെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. യജമാനന്‍ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
വടകര മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശത്ത് ചില പാര്‍!ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനല്‍ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടത്.
Discussion about this post