പാകിസ്ഥാന് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ സ്വീകരിക്കാന്‍ താനും ഉണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുക. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമരീന്ദറിന്റെ ട്വീറ്റ് അരംഭിക്കുന്നത്. പ്രിയ നരേന്ദ്രമോദിജി, അഭിനന്ദനെ സ്വീകരിക്കുന്നത് അഭിമാനമായാണ് കാണുന്നതെന്നും, സ്വീകരിക്കാന്‍ താന്‍ പോകുമെന്നും അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ താനും അഭിനന്ദിന്റെ പിതാവ് സിംഹക്കുട്ടി വര്‍ധമാനും പൂര്വവിദ്യാര്ത്ഥികളായിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാകിസ്ഥാന്റെ എഫ് 16 പോര് വിമാനത്തെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ വിമാനം മിഗ് 21 അഭിനന്ദ് പാകിസ്ഥാന്റെ കസ്റ്റഡിയില്പ്പെടുന്നത്. വിമാനത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ടെങ്കിലും ഇറങ്ങിയത് പാക് അധീന കശ്മീരിലായിരുന്നു.പിന്നീട് പാക്കിസ്ഥാന് സേനയുടെ കൈയില്‍പ്പെടുകയായിരുന്നു.പാക്കിസ്ഥാന് സേനയുടെ ചോദ്യങ്ങളെ നേരിട്ട അഭിനന്ദന്റെ ധൈര്യത്തെ പ്രശംസിച്ചിരുന്നു.
Discussion about this post