കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം. കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ.എം സാബു മാത്യുവിനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. ഫോണിലൂടെയാണ് റഫീഖിനെ മാറ്റിയ വിവരം അറിയിച്ചത്.എറണാകുളത്തേക്കാണ് എസ്പിയെ സ്ഥലം മാറ്റിയത്.
അതേ സമയം, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങള്‍ സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post