വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു.പഞ്ചാബിലെ അമൃത്സറില് നിന്നുമാണ് അഭിനന്ദനെ ഡല്‍ഹിയില്‍ എത്തിച്ചത്.അഭിനന്ദനെ വൈദ്യപരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ നിന്നും എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 27 നാണ് മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് അഭിനന്ദന് പാക് സേനയുടെ പിടിയിലായത്.
ഡീബ്രീഫിങ് എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസി വിങ്(റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക് അധികൃതരോട് അഭിനന്ദന് എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ പ്രധാന ലക്ഷ്യം.
എയര്‍വൈസ് മാര്‍ഷല്‍ ആര്.വി.കെ കപൂര്‍ ഉള്‍പ്പെടെ ഉന്നത വ്യോമസേന ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്നായിരുന്നു ആദ്യം പാകിസ്താന് അറിയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ വന്‍ജനാവലിയാണ് അദ്ദേഹത്തിന്റെ വരവിനായി കാത്തുനിന്നത്.ഇതിനിടെ പാക്കിസ്ഥാന് അഭിനന്ദന്റെ മറ്റൊരു വീഡിയോ കൂടി പുറത്ത് വിട്ടു.
വൈദ്യ പരിശോദനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി,പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാ രാമന് എന്നിവര്‍ അദ്ദേഹത്തെ കാണും.
Discussion about this post