ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാന്‍ഡറെ പാകിസ്ഥാനികള്‍ തല്ലിക്കൊന്നു. പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം.പാകിസ്ഥാന്റെ വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നത്.
ഷഹാസ് എഫ് 16 വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നു. പാരച്ചൂട്ടില്‍ പാക്അധിനിവേശ കശ്മീരില്‍ തന്നെ ഷഹാസ് ഇറങ്ങുകയായിരുന്നു. ഇവിടെ വെച്ച് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ ഷഹാസിനെ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ മുന്‍പേ ഷഹാസ് മരിക്കുകയായിരുന്നു.ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസിന്റെ എഫ് 16 വിമാനത്തെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉ്ണ്ട്.
Discussion about this post