പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ പാക് പങ്കിന് തെളിവായി പാകിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന 20 പിടികിട്ടാ പുള്ളികളുടെ പട്ടിക ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് കൈമാറിയത്. ദാവൂദ് ഇബ്രാഹിം, ബബ്ബര്‍ ഖല്‍സ നേതാവ് വാധ്വ സിംഗ് , രഞ്ജിത് സിങ് നീറ്റ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്.
സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചതിനുള്ള തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് നല്‍കി. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി സ്ഥിരീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു
അതു പൊലെ ഇന്ത്യ- പാക് പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം ഇന്ത്യ ചെവി കൊണ്ടില്ല.അഭിനന്ദനെ വിട്ടയച്ചത് ചര്‍ച്ചയ്ക്കുള്ള ഉപാധിയായല്ല എന്നും പാകിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തില്‍ ജെയിഷ് ഇ മുഹമ്മദ് ഭീകര്‍ക്ക് എതിരെ നല്‍കിയ തെളിവ് അംഗീകരിച്ച് മസൂദ് അസര്‍ അടക്കമുള്ള ഭീകര്‍ക്ക് എതിരെ നടപടി വേണം ഇന്ത്യ ആവശ്യപ്പെട്ടു.
Discussion about this post