ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. 11 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എടുത്തു.റണ്‍സ് എടുക്കാതെ ശിഖര്‍ ധവാന് പുറത്തായെങ്കിലും രോഹിത് ശര്‍മ്മയും, വിരാട് കൊഹ്ലിയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന് ഖ്വാജയും 40 റണ്‍സടിച്ച മാക്സ്വെല്ലുമാണ് ഓസീസ് ബാറ്റിങ്ങില്‍ തിളങ്ങിയത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Discussion about this post