രാജ്യത്തിന്റെ ധീര പുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവില്‍ ആഹ്ലാദവും ആശംസകളും പങ്കുവെയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.അതിനിടയില്‍ പരിഹാസ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വിറ്റാണ് വിമര്‍ശന വിധേയമായിരുക്കുന്നത്.
അഭിനന്ദന്‍ വര്‍ദ്ധമാന് പറക്കാനുള്ള ലൈസന്‍സ് ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വീറ്റ്.
സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. അഭിനന്ദന്‍ വര്‍ദ്ധമാനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു ട്വിറ്റിനോടുള്ള പലരുടെയും പ്രതികരണം.
Discussion about this post