പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കുള്ള ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും ധനസഹായം ലഭിച്ചുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി. ചാവേറായി വന്ന ആദില്‍ അഹമ്മദ് ധറുള്പ്പെടെ 6 മുതല്‍ 7 ഭീകരര്‍ക്ക് ധനസഹായം പാക്കിസ്ഥാനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തി. ഇതിന് ഇവരെ സഹായിച്ചത് കശ്മീരിലെ വിഘടനവാദികളാണെന്നും എന്‍.ഐ.എ സൂചിപ്പിക്കുന്നു.
ചാവേറാക്രമണത്തിനുപയോഗിച്ച കാറിന് വേണ്ടിയുള്ള പണം പാക്കിസ്ഥാനില്‍ നിന്നും ദുബായ് വഴിയാണ് വന്നതെന്ന് എന്‍.ഐ.എ കണ്ടെത്തി. ഹവാല പണമിടപാടുകളാണിത്. പണം എത്തിക്കാന്‍ സഹായിച്ച വിഘടനവാദികള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ജനുവരി 26ന് ജമ്മു കശ്മീരിലെ നിരവധി വിഘടനവാദികളുടെ വസതികളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. വിഘടന നേതാവായ മിര്‍വൈസ് ഉമര്‍ ഫറൂക്കിന്രെ വസതിയില്‍ നിന്നും അതി നൂതന ഇന്റര്‍നെറ്റ് വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ വീണ്ടെടുത്തിരുന്നു. പാക് ഭീകരസംഘടനകളുടെ നിരവധി കത്തുകളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
വരും ദിനങ്ങളില്‍ വിഘടനവാദികളുടെ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും എന്‍.ഐ.എ അറിയിച്ചു.
Discussion about this post