കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തിന് ചെയ്യാന്‍ കഴിയാഞ്ഞത് മോദി സര്‍ക്കാര്‍ വെറും അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത് കാണിച്ചുവെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന് അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഓരോന്നായി അദ്ദേഹം നിരത്തി വെച്ചു. ബീഹാറിലെ പട്നയില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്കും ഭവനങ്ങളും, എല്ലാ ഗൃഹങ്ങളിലും ശൗചാലയം, 6 കോടി ഭവനങ്ങളില്‍ എല്‍.പി.ജി കണക്ഷന്, 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയുടെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ധാന്യങ്ങളുടെ വില വര്‍ധിക്കാന്‍ മോദി സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അരി കിലോയ്ക്ക് 2 രൂപ വെച്ച് ജനങ്ങള്‍ക്ക് ലഭിക്കുന്നു. കര്‍ഷര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വെച്ച് നല്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തെയും അദ്ദേഹം പ്രശംസിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷം മോദിയുടെ നെഞ്ചിന്റെ വലിപ്പം 56 ഇഞ്ചില്‍ നിന്നും 156 ഇഞ്ചായി വര്‍ധിച്ചുവെന്നും രാം വിലാസ് പസ്വാന് പറഞ്ഞു.
ബീഹാറില്‍ നടന്ന റാലിയില്‍ മോദിക്കും രാം വിലാസ് പസ്വാനും പുറമെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. 2009ന് ശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും ഒരു വേദി പങ്കിടുന്നത്.
Discussion about this post