പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേന്ദ്രകമ്മിറ്റിയംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദമിനെയാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് നരസയ്യയ്ക്ക് എതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.മൂന്നു മാസത്തേക്കാണ് നരസയ്യയ്ക്കെതിരെ അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.
സോളാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുപരിപാടിയില്‍ പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതാണ് നരസയ്യ ആദമിനെതിരായ കുറ്റം. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. നരസയ്യയെ സസ്പെന്‍ഡ് ചെയ്യണമെന്ന നേതൃത്വത്തിന്റെ ആവശ്യം യോഗം അംഗീകരിച്ചു.
Discussion about this post