ബാലാകോട്ട് ആക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ സംബന്ധിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.അത് പൊലെ ബാലാകോട്ട് ആക്രമണം സൈനിക നടപടി ആയിരുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാട്. പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്തതെന്നുംപ്രതിരോധമന്ത്രി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ ഇടപെടലും ഭീകരവാദികളെ ക്കുറിച്ചുള്ള തെളിവുകളും പാക്കിസ്ഥാന് കൈമാറിയിരുന്നു.എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ യാതൊരു നിയമനടപടിയും സ്വീകരിച്ചില്ല.എന്നാല്‍ ഞങ്ങളുടെ രാജ്യത്തെ ആക്രമിച്ചവരെ ശരിയായ നിയമ നടപടികളിലൂടെ ശിക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.പാക്കിസ്ഥാന്‍ ഒരു ഭീകരനെ പോലും അവരുടെ കോടതിയില്‍വെച്ച് ശിക്ഷിച്ചിട്ടല്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Discussion about this post