വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വം. ഒരു സീറ്റ് മാത്രമെ നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അധിക സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെങ്കിലും ദേശീയ താല്‍പര്യം പരിഗണിച്ച് കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ നിലപാട് കേരളാ കോണ്‍ഗ്രസിനെ ഒതുക്കലാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. ഇതില്‍ ഖേദമുണ്ടെങ്കിലും യു.ഡി.എഫില്‍ ഐക്യം നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാം സീറ്റ് വേണമെന്ന ആവശ്യം ജോസഫ് വിഭാഗമാണ് മുന്നോട്ട് വെച്ചത്. കോട്ടയത്തിന് പുറമെ ഇടുക്കിയൊ ചാലക്കുടിയൊ വേണമെന്നായിരുന്ന ആവശ്യം. മാണി വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് ഇരു വിഭാഗവും പ്രതികരിച്ചിട്ടില്ല.
Discussion about this post