പ്രയാഗ്രാജില് നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗഥിന് സംഗമസ്ഥാനത്ത് പുണ്യ സ്നാനം നടത്താതിരിക്കാനായില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗാ നദിയുടെ ശുചിത്വം വളരെയധികം വര്‍ധിച്ചുവെന്ന് യോഗി ചൂണ്ടിക്കാട്ടി.
2013ല്‍ നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി ഗംഗയിലെ മലിനീകരണവും ചെളിയും കണ്ടത് മൂലം പുണ്യ സ്നാനം നടത്താതെ മടങ്ങുകയായിരുന്നുവെന്ന് യോഗി വിശദീകരിച്ചു. ഇത്തവണ പക്ഷെ അദ്ദേഹം പുണ്യ സ്നാനം നടത്തി. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യ കോബിതാ രാംദാനിയുടെ കൂടെയാണ് കുംഭ മേളയില്‍ പങ്കെടുത്തത്.
മോദി സര്‍ക്കാരിന്റെ കീഴില്‍ ഗംഗാ നദിയുടെ ശുചീകരണ പ്രക്രിയ പുരോഗമിക്കുന്നുണ്ടെന്ന് യോഗി അഭിപ്രായപ്പെട്ടു. ഇന്നലെ സമാപിച്ച് കുംഭ മേളയില്‍ 3,200 എന്‍.ആര്.ഐകള്‍ പങ്കെടുത്തുവെന്ന് യോഗി ചൂണ്ടിക്കാട്ടി. കൂടാതെ ആദ്യമായി 70 രാജ്യങ്ങളുടെ അംബാസഡര്‍മാരും കുംഭ മേളയില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post