ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെയുള്ള തെളിവുകള്‍ ഇന്ത്യ യു.എന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് കൈമാറി . മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിടയിലാണ് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറിയിരിക്കുന്നത് .
ചൈന അടക്കമുള്ള രാജ്യങ്ങല്ക്കാന് ഇന്ത്യ തെളിവുകള്‍ നല്‍കിയിരിക്കുന്നത് . പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഫ്രാന്‍സ് , അമേരിക്ക , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു .
ഇന്ത്യ നല്കിയ തെളിവുകള്‍ക്ക് പുറമേ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്കിയ തെളിവുകളും ഉള്‍പ്പെടുന്നു . ഇന്ത്യ നല്‍കിയിരിക്കുന്നത് ജമ്മുവിനെ ജയ്ഷെ ഭീകരവാദികളും പാക്കിസ്ഥാനിലെ ഭീകരരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് .
ആഗോളഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തിരുന്നു . എന്നാല്‍ യു.എന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ പിന്തുണകൊണ്ട് എതിര്‍പ്പുകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് .
Discussion about this post