മിന്നലാക്രമണത്തെ ആസ്പദമാക്കി ഇറങ്ങിയ ബോളിവുഡ് ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ചിത്രം ഇതിനോടകം 240 കോടി രൂപ വാരിക്കൂട്ടിയെന്നും വൈകാതെ തന്നെ 250 കോടിയിലെത്തുമെന്നും പറയപ്പെടുന്നു.
ചിത്രം ‘സിംബ’ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ കളക്ഷനെയും മറികടന്നുവെന്ന് ചലച്ചിത്ര വ്യാപാര വിശകലന വിദഗ്ദ്ധന് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പത്താമത്തെ ചിത്രമാണ് ‘ഉറി’യെന്ന് മറ്റൊരു ചലച്ചിത്ര വ്യാപാര വിശകലന വിദഗ്ദ്ധന് കൊമാല്‍ നാഹ്ട പറഞ്ഞു.
2016ല്‍ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ‘ഉറി’. ചിത്രത്തിലെ ഡയലോഗായ ‘ഹൗ ഈസ് ദ ജോഷ്’ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഈ വാചകം ചില വേദികളില്‍ ഉപയോഗിച്ചിരുന്നു.
Discussion about this post