കന്നട രാഷ്ട്രീയത്തിലേക്ക് സജീവ സാന്നിദ്ധ്യമാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ക്ലാര.
വരുന്ന ലോക് സഭാ തെരഞ്ഞടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുകയായണ് സുമലത.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം സുമലതയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അനുകൂലമായിരുന്നു.എന്നാല്‍ മാണ്ഡ്യയിലെ സീറ്റ് ഘടകകക്ഷിയായ ജെ ഡി എസിന്റെ പോക്കറ്റിലാണെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയായി മാറുകയായിരുന്നു.
ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നിക്കത്തിലായിരുന്നു സുമലത. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പരാജയപ്പെടുമോയെന്ന ആശങ്ക അനുയായികള്‍ ഉയര്‍ത്തിയതോടെ ബിജെപി നീക്കങ്ങളോട് സഹകരിക്കാനുള്ള തീരുമാനത്തിലേക്കാണ് സുമലത എത്തുന്നതെന്നാണ് ബംഗലുരുവില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിജെപി ടിക്കറ്റില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ അനുയായികളാണ് തീരുമാനമെടുക്കേണ്ടതെന്ന് സുമലത വ്യക്തമാക്കി. കാര്യങ്ങള്‍ ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ താമര ചിഹ്നത്തിലാകും സുമലത മാണ്ഡ്യയില്‍ മത്സരിക്കുക. താരത്തെ പാളയത്തിലെത്തിക്കാനായാല്‍ അത് സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത.മാണ്ഡ്യയില്‍ നിന്ന് തന്നെയാണ് അംബരീഷും വിജയിച്ചത്.
Discussion about this post