കുമ്മനം രാജശേഖരന്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.സംഘടനാതലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കേരളരാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ വരുന്നത് പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരും. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോയെന്ന് പറയാന്‍ ഞാന്‍ ആളല്ല. തെരഞ്ഞടുപ്പ് രംഗത്ത് സജീവമായി കുമ്മനം രാജശേഖരന്‍ ഉണ്ടാകും. അദ്ദേഹം കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് തന്റെ പ്രസിഡന്റ് സ്ഥാനത്തെ ബാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു എന്ന വാര്ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യവുമായി പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്.
ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു.
Discussion about this post