22 ഭീകര പരിശീലന ക്യാമ്പുകള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന് . ഇതില്‍ ജയ്ഷെ മുഹമ്മദിന്റെ ഒന്‍പത് ക്യാമ്പുകളും ഉള്‍പ്പെടുന്നു . ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ നടന്നാല്‍ ബാലാക്കോട്ട് വ്യോമാക്രമണം പോലെയുള്ള മിന്നലാക്രമണങ്ങള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഭീകരര്‍ക്കും സംഘടനകള്‍ക്കും എതിരെ കൃത്യവും വിശ്വസനീയവുമായ നടപടി പാക്കിസ്ഥാന് സ്വീകരിക്കണം . പാക്കിസ്ഥാന് ഭീകരവാദത്തിന്റെ രാജ്യാന്തര കേന്ദ്രമാണ് . ആണവായുധം കയ്യിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത് . ജയ്ഷെ മുഹമ്മദിന്റെ 22 ക്യാമ്പുകള്‍ അവിടെയുണ്ടായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറാകുന്നില്ല .
ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനമാണ് . എന്നാല്‍ ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസം ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു നേരെ 20 യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാന് ഉപയോഗിച്ചത് . ഭീകരവാദ കേന്ദ്രത്തിനു നേരെ നടപടി സ്വീകരിക്കേണ്ടതിന് പകരം പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് നടത്തിയത് . പാക്കിസ്ഥാന് വ്യോമഗതാഗതം തടസപ്പെടുത്തുകയും , അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു . എന്നാല്‍ ഇവയെ ഇന്ത്യ നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു .
ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമം പാക്കിസ്ഥാന് നടത്തണം . അല്ലായെകില് ഫെബ്രുവരി 26 ന് സമാനമായ ആക്രമണം പാക്കിസ്ഥാന് ഉള്ളിലേക്ക് കയറി നടത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി . അതിര്‍ത്തി കടന്നു വരുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഇന്ത്യ ശക്തമായി തിരിച്ചടിക്കും . ഉത്തരവാദിയായ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരുന്ന തരത്തിലാവും തിരിച്ചടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Discussion about this post