ലോക് സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ പിന്തുണച്ച് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം.ടി.രമേശ്.എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി ഇന്നലെയാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി രാജിവെച്ചത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് ബിജെപി നേതൃത്വത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാടായിരുന്നു ആര്‍എസ്എസിനും ഉണ്ടായിരുന്നത്.കുമ്മനം തിരിച്ചു വന്നതോടെ തിരുവനന്തപുരത്ത് കനത്ത പോരാട്ടമാകും നടക്കുക.
Discussion about this post