ബഹിരാകാശ രംഗത്ത് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധ വളരുന്നുവെന്ന് സൂചന. 2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിയായ ഗഗന്യാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ യു.എസ് തയ്യാറാണെന്ന് നാസയുടെ മുന്‍ മേധാവി ചാള്‍സ് ഫ്രാങ്ക് ബോള്‍ഡന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും ബഹിരാകാശ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗഗന്യാനെപ്പറ്റി ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് നാസ മേധാവി ജിം ബ്രിഡെന്സ്റ്റൈനുമായി സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് വഴി ഇന്ത്യയ്ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശത്ത് പോകുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. ഇതിന് വേണ്ടി ഐ.എസ്.ആര്.ഒ ഇന്ത്യന്‍ വ്യോമസേനയുമായി പ്രവര്‍ത്തിക്കുകയാണ്.
Discussion about this post