പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനപക്ഷം ചെയര്മാന് പിസി ജോര്‍ജ്ജ് എം.എല്‍.എ. ആരുടെ വോട്ടും സ്വീകരിക്കും .
പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ് . അതിനാല്‍ തന്നെ ശബരിമല വിഷയം മുന്‍നിറുത്തി തന്നെ പ്രചാരണം നടത്തും . പത്തനംതിട്ടയില്‍ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും വിജയിക്കണമെന്നും പി. സി.ജോര്‍ജ്ജ് പറഞ്ഞു .
യു.ഡി.എഫ് മുന്നണിയിലെടുക്കാന്‍ അഭ്യര്‍ഥിച് ജനുവരി 12 ന് കത്ത് നല്‍കിയിരുന്നതാണ് . ഇനി അതിനുള്ള മറുപടി കാക്കേണ്ട കാര്യമില്ല . കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കും . ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാര്ഥിവന്നാല് ജനപക്ഷം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു .
Discussion about this post