കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തണമെന്ന് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഉത്തരവ് ലംഘിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമയനിഷ്ഠ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പേഴ്‌സണല്‍ ആന്‍ഡ് ട്രയിനിംഗ് മന്ത്രാലയം മറ്റെല്ലാ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചു.
സ്ഥിരമായി ഓഫീസില്‍ വൈകിയെത്തുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുയോജ്യമല്ല. അത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികളെടുക്കുമെന്നും ഇത് എല്ലാ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്നും കത്തില്‍ പറയുന്നു.
ഏകദേശം 48 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് രാജ്യത്താകമാനം ഉള്ളത്. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ ഉറപ്പു വരുത്തേണ്ടത് അതതു മന്ത്രാലയങ്ങളുുടെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥരുടെ ഹാജരെടുക്കാന്‍ ആധാറുമായി ബന്ധിച്ച മെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം കേന്ദര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ഈ സംവിധാനം ഉപയോഗിക്കുക വഴി സ്ഥിരമായി വൈകുന്നവര്‍ക്കെതിരെ കണ്ടെത്താന്‍ സാധിക്കും.
ഇതിനു പുറമേ ഓരോ ദിവസവും ഓഫീസിലെത്തിയ ഉദ്യോഗസ്ഥരുടെ ഹാജര്‍ നില അറിയാനും രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളറിയാനും പ്രത്യേക വെബേ സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ചട്ടമനുസരിച്ച് വാകിയെത്തുന്നവര്‍ക്ക് ഹാഫ് ഡേ ലീവ് രേഖപ്പെടുത്തണം. എന്നാല്‍ കൃത്യമായ കാരണങ്ങളോടെ ഒരു മണിക്കൂറിനു താഴെ മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം വൈകിയെത്തുന്നവര്‍ക്ക് ഇതു ബാധകമല്ല.
Discussion about this post