തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തന്നോട് ആലോചിച്ചിട്ടല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തുഷാര്‍ മത്സരിച്ചാല്‍ താന്‍ പ്രചരണത്തിനിറങ്ങില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. എസ്എന്‍ഡിപി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി.
തുഷാര്‍ തൃശ്ശൂരില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയിലാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.
കേന്ദ്രത്തില്‍ എന്‍ഡിഎ തന്നെയാണ് പ്രധാന ശക്തി. ബിജെപി ലോകസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.
Discussion about this post