കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങല്‍ക്ക് പരിഹാരം തേടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്.
കേരള കോണ്‍ഗ്രസില്‍ കെഎം മാണിയും കൂട്ടരും ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന പരാതി ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ വച്ചു. ഇക്കാര്യത്തില്‍ ഇടപെട്ടു സംസാരിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്തു സ്ഥാനാര്‍ഥിയാവാനുള്ള താത്പര്യം രേഖാമൂലം തന്നെ താന്‍ അറിയിച്ചിരുന്നതാണ്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കാമെന്നാണ് മാണി തന്നോടു പറഞ്ഞത്. എന്നാല്‍ സ്റ്റീയറിങ് കമ്മിറ്റി തീരുമാനമെടുക്കാതെ മാണിക്കു വിട്ടു. പിന്നീട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ജോസഫ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മാണിയുമായി യോജിച്ചുപോവാനാവില്ലെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ യുഡിഎഫില്‍ ന്ിന്നും വേര്‍പരിയാന്‍ ഉദ്ദേശിക്കുന്നില്ല. മാണിയുമായി പിരിഞ്ഞാലും യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായും പിന്നീട് രമേശ് ചെന്നിത്തലയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു.
Discussion about this post