ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.
രാജസ്ഥാനില്‍ ബിജെപി 25 സീറ്റുകളില്‍ 17 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നേഷന്‍ നടത്തിയ സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസ്സിന് എട്ട് സീറ്റുകള്‍ നേടാനാവുമെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാവുന്നത്. ബീഹാറിലും എന്‍ഡിഎ തരംഗമാണ് അലയടിക്കുന്നതെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ബീഹാറില്‍ നാല്പ്പതില് 29 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Discussion about this post