സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായി. ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്നം വ്യാഴാഴ്ച രാവിലെയും പരിഹരിക്കപ്പെട്ടിട്ടില്ല.ഇന്ത്യ ഉള്‍പ്പെടെ
പതിവുപോലെ ട്വിറ്റര്‍ ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്ന വിവരം പരസ്യമാക്കിയത്. #FacebookDown, #InstagramDown എന്നീ ഹാഷ്ടാഗുകളിലാണ് ട്വീറ്റുകള്‍ വഴിയാണ് എല്ലാവരും പ്രതികരിക്കുന്നത്.
We're focused on working to resolve the issue as soon as possible, but can confirm that the issue is not related to a DDoS attack.
— Meta (@Meta) March 13, 2019
പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുണ്ടെന്നും അത് എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടുത്തുന്ന ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് അല്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ഗൂഗിളിന്റെ ജിമെയില്‍ സംവിധാനത്തിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
Discussion about this post