പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനും ബംഗ്ലാദേശിനും റംസാന്‍ ആശംസ അറിയിച്ചതിനെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മോദിയുടേയും അമിതാ ഷായുടേയും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയുടേയും ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ എല്‍ കെഅദ്വാനി, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കളുടെയെല്ലാം വസതിക്കു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ആസ്ഥാനമന്തിരങ്ങള്‍ക്കു പുറത്തും പോസ്റ്റര്‍ സ്ഥാപിച്ചിട്ടുണ്ട.
പാക്കിസ്ഥാനും ബംഗ്ലാദേശിനും ആശംസകള്‍ നേര്‍ന്നു , പക്ഷേ സുഷമാ സ്വരാജിനും അദ്വാനിക്കും സഞ്ജയ് ജോഷിക്കും വസുന്ധര രാജെയ്ക്കും ഗഡ്കരിക്കുമെതിരെ മോശമായ വികാരമാണ് പ്രചരിക്കുന്നത്. ചര്‍ച്ചകളും സംവാദങ്ങളും വികസനവുമില്ലാത്ത അവസ്ഥയില്‍ ജനങ്ങള്‍ എന്തിനു നേതാക്കളില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന ചോദ്യവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട. മോദിയുടേയും അമിത് ഷായുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുവരുടേയും പേരു പരാമര്‍ശിച്ചിട്ടില്ല.
2005ല്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് സഞ്ജയ് ജോഷി. അന്വേഷണത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നേരത്തെ പാര്‍ട്ടിക്കെതിരായ പോസ്റ്ററുകള്‍ പതിപ്പിക്കരുതെന്ന് അണികള്‍ക്ക് സഞ്ജയ് ജോഷി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post