പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
മഞ്ജു വാര്യര്‍ എല്ലാം മറന്ന് ധ്യാനത്തില്‍ മുഴുകിയിരിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററില്‍ ചിത്രത്തില്‍ പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോടകം ഇരുപത്തിനാല് പോസ്റ്ററുകള്‍ പുറത്തു വന്നു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ നായികയും ബോളിവുഡ് നടന് വിവേക് ഒബ്റോയി,ഇന്ദ്രജിത്തും എന്നിവര്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. സിജോയ് വര്‍ഗീസ്, നൈല ഉഷ്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്, നന്ദു, ബൈജു സന്തോഷ്, ജോയ് മാത്യു, സുനില്‍ സുഗദ, ശിവജി ഗുരുവായൂര്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുരളി ഗോപിയാണ് തിരക്കഥയെഴുതുന്നത്.
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ്.
ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മാര്‍ച്ച് 28ന് ചിത്രം തീയേറ്ററുകളിലെത്തും
Discussion about this post