ബി.ജെ.പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ബിജെപി തനിക്ക് ഒന്നും വെച്ചു നീട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ലോക്സഭാ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് കെ.വി തോമസ് പാര്‍ട്ടിയുമായി ഉടക്കിയെന്നും ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.വി തോമസ് വിശദീകരണവുമായി രംഗത്തെത്തിയത്.
അനുനയ ശ്രമങ്ങള്‍ക്കായി രാവിലെ കെവി തോമസിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിച്ചിരുന്നു. എന്തിനാണ് ഈ നാടകമെന്ന് കെവി തോമസ് ചോദിച്ചു.
Discussion about this post