ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് സ്കീമ്മില് (അമൃത്) ഉള്‍പ്പെടുത്തി കേരളത്തിലെ 18 നഗരങ്ങള്‍ വികസിപ്പിക്കും. ഇതോടൊപ്പം ഒരു സ്മാര്‍ട്ട് സിറ്റിയും സംസ്ഥാനത്തിന് ലഭിക്കും.
അടല്‍ നഗരവികസന പദ്ധതിയില്‍ രാജ്യാമൊട്ടുക്കുമായി 500 നഗരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും.
അമൃത, സ്മാര്‍ട്ട് സിറ്റി, 2022 ഓടെ എല്ലാവര്ക്കും തൊഴില്‍ എന്നി പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. 500 ചെറുനഗരങ്ങളുടെ വികസനം, 100 സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം, ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി പുതിയ വീടുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കേന്ദ്രമന്ത്രിസഭ ഈയിടെ അനുമതി നല്‍കിയിരുന്നു. ഈ വന്‍ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള മാര്‍ഗരേഖ പ്രധാനമന്ത്രി പുറത്തിറക്കും. 50നായിരം കോടി രൂപയാണ് അമൃത് മിഷന്റെ പദ്ധതി അടങ്കല്‍.
സ്വകാര്യമേഖലയെ വന്‍തോതില്‍ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സ്മാര്‍ട്ട് സിറ്റി മിഷന് 48,000 കോടി രൂപയും വകയിരുത്തും.
അമൃത് മിഷന് നടപ്പാക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും. ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യസംസ്കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളെ ലക്ഷ്യംവെച്ചുള്ള പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കാവും ഊന്നല്‍ നല്‍കുക. ഇതോടൊപ്പം, മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട് ചില പരിഷ്കരണങ്ങളും കേന്ദ്രം നിര്‍ദേശിക്കും.
സംസ്ഥാനങ്ങള്‍ പ്രത്യേക മുനിസിപ്പല്‍ കാഡറുകള്‍ രൂപവത്കരിക്കണം, ഇതനുസരിച്ച് മുനിസിപ്പല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണം, ഇഭരണം നടപ്പാക്കണം. ഫണ്ടുകളുടെ കൈമാറ്റത്തിന് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണം, മുനിസിപ്പാലിറ്റികളുടെ നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഷ്കരിക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെക്കും.
.
സ്മാര്‍ട്ട് സിറ്റി മിഷന് പ്രകാരം തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരു വര്‍ഷം 100 കോടി രൂപയാണ് സഹായം നല്‍കുക. അഞ്ചുവര്‍ഷംകൊണ്ട് 500 കോടി രൂപ ലഭിക്കും. സിറ്റി ചാലഞ്ച് മത്സരത്തിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുക്കുക. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മത്സരിപ്പിച്ചാണ് ഒരു സംസ്ഥാനം സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുക്കേണ്ടത്. പിന്നീട് അന്തിമപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങള്‍ പരസ്പരം മത്സരിക്കും. ഒടുവില്‍ തിരഞ്ഞെടുക്കുന്ന 100 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റി പ്ലാന്‍ തയ്യാറാക്കണം. ഇവയില്‍ 20 എണ്ണത്തിനാണ് ഇക്കൊല്ലം സാമ്പത്തികസഹായം നല്‍കുക. ഇതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ കേരളത്തില്‍ നിന്ന് ആരും പങ്കെടുക്കാത്തത് വിവാദമായിരുന്നു.
കൊച്ചി,കോഴിക്കോട്,തൃശ്ശൂര്‍,മലപ്പുറം,തിരുവനന്തപുരം,കണ്ണൂര്‍, കൊല്ലം,ചേര്‍ത്തല,കായംകുളം, കോട്ടയം, പാലക്കാട്,ആലപ്പുഴ, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, കാസര്‍കോട്,ചങ്ങനാശ്ശേരി,ചാലക്കുടി,കോതമംഗലം എന്നി നഗരങ്ങളാണ് അല്േ മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കേരളത്തില്‍ കൊച്ചിയ്ക്കായിരിക്കും സ്മാര്‍ട്ട് സിറ്റി പദ്ധതി ലഭിക്കാന്‍ സാധ്യത.
Discussion about this post