ഡല്‍ഹി:മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡണ്ട് പരാക് ഒബാമ ഇന്ന് മടങ്ങും. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിസംബോധന ചെയ്ത ശേഷം സൗദി അറേബ്യയിലേക്കാണ് ഒബാമ പോകുന്നത്. മോദിയും ഒബാമയും സംയുക്തമായി നടത്തിയ മന് കി ബാത് റേഡിയോ പ്രഭാക്ഷണം ഇന്ന് രാത്രി 8.30ന് ആകാശവാണി സംപ്രേക്ഷണം ചെയ്യും.
രാജ്യത്തിന്റെ 66ാം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ഒബാമയ്ക്ക് വര്‍ണാഭവും പ്രൗഢവുമായ സ്വീകരണമാണ് രാജ്യം നല്‍കിയത്.ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തനിമ ഒബാമയെ വിസ്മയിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിക്ക് ഔദ്യോഗികവാഹനമായ ബീസ്റ്റിലാണ് ഒബാമയും ഭാര്യയും റിപ്പബ്ലിക് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പങ്കെടുത്തു. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ് പുത്താനെ റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്.
രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക തനിമ വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് വിസ്മയത്തോടെയാണ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും നോക്കിക്കണ്ടത്. ചടങ്ങിന് സാക്ഷിയാകുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ബരാക് ഒബാമ.
Discussion about this post