രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും വരേണ്ടത് മോദിയാണ്. എന്ത് കൊണ്ട് പ്രതിപക്ഷ മഹാസഖ്യം ഇതു വരെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. സഖ്യത്തിലുള്ളവര്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന പാകിസ്ഥാനെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. മൂന്ന് ഘട്ടമായിട്ടാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 10, 17, 24 തിയതികളിലായിട്ടാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post