ഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വിദ്യാഭ്യാസയോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നു കാണിച്ചു കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറഞ്ഞേക്കും.
രാജ്യസഭയിലേക്കും ലോക്സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകള്‍ക്കായി വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണു മന്ത്രി രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു പത്രപ്രവര്‍ത്തകനായ അമീര്‍ ഖാന് നല്കിയ പരാതിയില്‍ പറയുന്നത്.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി നല്കിയ സത്യവാങ്മൂലത്തിലാണ് 1996ല്‍ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ബിഎ കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്നത്. 2011 ല്‍ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോഴാകട്ടെ വിദൂരവിഭ്യാഭ്യാസപദ്ധതി വഴി മറ്റൊരു സര്‍വകലാശാലയില്‍ നിന്നു ബികോം ഒന്നാംപേപ്പര്‍ കരസ്ഥമാക്കിയെന്നാണു രേഖപ്പെടുത്തിയിരുന്നത്. കേസില്‍ വാദംകേട്ട കോടതി വിധിപറയുന്നതു മാറ്റിവയ്ക്കുകയായിരുന്നു.
Discussion about this post