ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. സത്യപ്രതിജ്ഞ ഇന്ന് രാത്രിയുണ്ടായേക്കും എന്നാണു സൂചന .
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സഖ്യ കക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
മനോഹര്‍ പരീക്കറെപോലെ സര്‍വ്വ സമ്മതനായ ഒരു നേതാവിനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു പാര്‍ട്ടി നേതൃത്വം. അതിനായി മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ട് ചര്‍ച്ച നടത്തിയിരുന്നു .
പുതിയ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നും വേണമെന്നായിരുന്നു ബിജെപിയുടെ ആഗ്രഹം. അതനുസരിച്ചാണ് നിലവില്‍ സ്പീക്കറായ പ്രമോദ് സാവന്തിനെ തിരഞ്ഞെടുക്കപ്പെട്ടത്
Discussion about this post