ബംഗാളില്‍ 11 സീറ്റുകളോടെ ബിജെപി നില മെച്ചപ്പെടുത്തുമെന്നു സര്‍വ്വേ പ്രവചിക്കുന്നു ടൈംസ് നൗ.
31 സീറ്റുകള്‍ തൃണമൂല്‍ നേടുമ്പോള്‍ ഇടത് പക്ഷത്തിനും, കോണ്‍ഗ്രസിനും സീറ്റൊന്നും നേടാനാവില്ലെന്നും സര്‍വ്വേ കണ്ടെത്തുന്നു. 42 സീറ്റുകളാണ് ബംഗാളില്‍ ആകെയുള്ളത്.32 ശതമാനം വോട്ട് ഷെയര്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ബീഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ 27 ഉം എന്‍ഡിഎ ജയിക്കുമെന്നു സര്‍വ്വേ പ്രവചിക്കുന്നു. യുപിഎ 13 സീറ്റ് നേടും.ഒഡീഷയിലെ 21 സീറ്റും എന്‍ഡിഎ കരസ്ഥമാക്കും. 14 സീറ്റില്‍ ബിജെപിയും, ഏഴില്‍ ബിജെഡിയും ജയിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളിലെ 11 സീറ്റുകളില്‍ 9ഉം എന്‍ഡിഎ നേടും. യുപിഎ ഒരു സീറ്റില്‍ ഒതുങ്ങും.
മഹാരാഷ്ട്ര ബിജെപി ശിവസേനാ സഖ്യം തൂത്തുവാരും. ആകെയുള്ള 48 സീറ്റുകളില്‍ 39 ഉം എ്ന്‍ഡിഎ സഖ്യം നേടും. യുപിഎ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങും
ജാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റുകളില്‍ ആസാമില്‍ എട്ട് സീറ്റില്‍ എന്‍ഡിഎ യും നാല് സീറ്റില്‍ യുപിഎയും ജയിക്കും, രണ്ട് സീറ്റുകള്‍ മറ്റുള്ളവര്‍ കരസ്ഥമാക്കും
കര്‍ണാടകയില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു. ആകെയുള്ള 28 സീറ്റുകളില്‍ എന്‍ഡിഎ15 ഉം, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം 13 സീറ്റും നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
തെലങ്കാനയിലും യുപിഎ തകര്‍ന്നടിയും. ആകെയുള്ള 17 സീറ്റുകളില്‍ 13 ഉം ടിആര്‍എസ് കരസ്ഥാമാക്കുമ്പോള് എന്‍ഡിഎ രണ്ട് സീറ്റ് നേടും. യുപിഎ ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ആന്ധ്രയിലും കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടി നേരിടും. ആകെയുള്ള 25 സീറ്റുകളില്‍ 22 ഉം വൈഎസ് ആര് സഖ്യം കരസ്ഥമാക്കും.
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നേറുമെന്നാണ് സര്‍വ്വേ. 34 സീറ്റ് ഡിഎംകെ സഖ്യം നേടുമ്പോള്‍, എഐഎഡിഎംകെ സഖ്യം അഞ്ച് സീറ്റുകളില്‍ ഒതുങ്ങും. കേരളത്തില്‍ ഇടത് മുന്നണി മൂന്ന് സീറ്റുകളില്‍ ഒതുങ്ങുമെന്നും, എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഗുജറാത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു . ആകെയുള്ള 26 സീറ്റുകളില്‍ എന്‍ ഡിഎ 24 സീറ്റ് കോണ്‍ഗ്രസ് 2 മറ്റുള്ളവര്‍ 0
ഒഡിഷയില്‍ ആകെയുള്ള 21 സീറ്റുകളില്‍ ബിജെപി 14 ബി ജെ ഡി 7 കോണ്‍ഗ്രസ് 0 മറ്റുള്ളവര്‍ ൦
അസ്സാമില്‍ ആകെയുള്ള സീറ്റ് 14 : ബിജെപി 8 കോണ്‍ഗ്രസ് 4 എഐയുഡിഎഫ് 2 മറ്റുള്ളവര്‍ 0
ഉത്തര്‍പ്രദേശ് ആകെയുള്ള സീറ്റ് 80 ബിജെപി 42 കോണ്‍ഗ്രസ് 2 എസ്പി + ബിഎസ്പി 36 മറ്റുള്ളവര്‍ 0
ഉത്തരാഖണ്ഡ് ആകെയുള്ള സീറ്റായ 5 ഉം ബിജെപി നേടുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു
കോണ്‍ഗ്രസ് 0 ബിജെപി 5 ബിഎസ് പി 0 ആംആദ്മി 0 മറ്റുള്ളവര്‍ 0
പഞ്ചാബ് ആകെയുള്ള സീറ്റ് 13 കോണ്‍ഗ്രസ് 12 ആം ആദ്മി 1 ബിജെപി 0 മറ്റുള്ളവര്‍ 0
ഗോവ ആകെയുള്ള സീറ്റ് 2 ബിജെപി 1 കോണ്‍ഗ്രസ് 1 മറ്റുള്ളവര്‍ 0
രാജസ്ഥാന് ആകെയുള്ള സീറ്റ് 25 എന്‍.ഡി.എ 20 യു.പി.എ 5 മറ്റുള്ളവര്‍ 0
ഡല്‍ഹിയില്‍ ആകെയുള്ള സീറ്റ് 7ഉം എന്‍.ഡി.എ തൂത്ത് വാരുമെന്നു സര്‍വ്വേ കണ്ടെത്തുന്നു
ബിജെപി 7 കോണ്‍ഗ്രസ് 0 ആം ആദ്മി 0 ബിഎസ് പി 0 മറ്റുള്ളവര്‍ 0
മധ്യപ്രദേശ് ആകെയുള്ള സീറ്റ് 29ല്‍ എന്‍.ഡി.എ സഖ്യം 22 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേയില്‍ പറയുന്നു
എന്‍.ഡി.എ 22 യു.പി.എ 7 ബി.എസ്.പി 0 മറ്റുള്ളവര്‍ ൦
ആന്തമാൻ നിക്കോബാർ ആകെയുള്ള സീറ്റ് 1 ബിജെപി നേടുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍
യു.പി.എ ൦ എന്‍.ഡിഎ 1 മറ്റുള്ളവര്‍ 1
ബലാക്കോട്ട് ആക്രമണത്തിന് ശേഷമുള്ള സര്‍വ്വേയാണ് ടൈംസ് നൗ പുറത്ത് വിട്ടത്. ബിജെപിയുടെ കേരളത്തിലെ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. 22.9 ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്.
അതേ സമയം മൂന്ന് സീറ്റുകളോടെ ഇടത് മുന്നണി തകര്‍ന്നടിയുമെന്ന് ടൈംസ് നൗ സര്‍വ്വേയും ആവര്‍ത്തിക്കുന്നു. അതേ സമയം യുഡിഎഫ് 16 സീറ്റുകള്‍ നേടി ഏറെ മുന്നിലെത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
നേരത്തെ വന്ന സര്‍വ്വേകളും കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിരുന്നു. എന്‍ഡിഎ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ നേരത്തെ വിലയിരുത്തിയിരുന്നു.
Discussion about this post