വടകരയില്‍ സിപിഎമ്മിനെതിരെ രാഷ്ട്രീയ നിലപാടെടുത്തതിന് ടിപി ചന്ദ്രശേഖരന്റെ പത്നി കെ.കെ രമയെ വ്യക്തിപരമായ അവഹേളിച്ച് സിപിഎം സൈബര്‍ പേജുകളില്‍ പ്രചരണം. ആസ്ഥാന വിധവ, ടിപിയുടെ മരണം ഇലക്ഷന് സമയത്ത് വിറ്റ് ജീവിക്കുന്ന ജീവി എന്നിങ്ങനെയാണ് ആക്ഷേപങ്ങള്‍.
രമയെ അവഹേളിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടിലും ടിപിയുടെ വെറും മരണമെന്ന നിലയിലുള്ള പ്രചരണത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെയും രമയെ അപമാനിച്ച് സിപിഎം നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു.
Discussion about this post