ഇതരസംസ്ഥാനക്കാരായ ദമ്പതികളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം കൗമാരക്കാരിയായ മകളെ തട്ടിക്കൊണ്ട് പോയി . ഇന്നലെ രാത്രി കൊല്ലം ഓച്ചിറ വലിയക്കുളങ്ങരരയിലാണ് സംഭവം . വഴിയോര കച്ചവടക്കാരായ രാജസ്ഥാന് ദമ്പതികളുടെ 13 വയസ്സുക്കാരിയായ മകളെയാണ് നാലംഗസംഘം തട്ടിക്കൊണ്ട് പോയത് .
ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് . അക്രമം നടന്നതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി .പ്രദേശവാസികളായ ചിലർ ഇവരെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ശല്യം ചെയ്തവരായ നാലു ചെറുപ്പക്കാരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
എന്നാല്‍ രാവിലെ നാട്ടുകാര്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയാതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു . പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് . പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കെതിരെ ജാമ്യമില്ലാ വകുപ്പിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post