പേരിന് മുന്നില്‍ കാവലാള്‍ എന്നര്‍ത്ഥം വരുന്ന ചൗക്കിദാര്‍ എന്നാ പദം ചെയ്തു കൊണ്ടുള്ള ബിജെപിയുടെ പ്രചരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ് . ഇതിനെതിരെ വന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ അനില്‍ വിജ് .
हमने अपने नाम के आगे #चौकीदार लिखा तुम्हे तकलीफ हो रही है । तुम भी अपने नाम के आगे #पप्पू लिख लो हम बिल्कुल भी एतराज नहीं करेंगे ।
— ANIL VIJ MINISTER HARYANA ( मोदी का परिवार ) (@anilvijminister) March 19, 2019
കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പേരിന് മുന്പില് പപ്പു എന്ന് ചേര്‍ക്കാനാണ് അനില്‍ വിജ് ആവശ്യപ്പെട്ടിരിക്കുന്നത് . ഇതില്‍ ബിജെപിയ്ക്ക് യാതൊരുവിധ എതിര്‍പ്പും ഇല്ലെന്നും അനില്‍ വിജ് പറഞ്ഞു . ‘ ഞങ്ങള്‍ ഞങ്ങളുടെ പേരിനു മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തു ; നിങ്ങള്‍ പപ്പു എന്ന് ചേര്‍ക്കണം . ഇതില്‍ ബിജെപിയ്ക്ക് യാതൊരുവിധ എതിര്‍പ്പുമില്ല ‘ അനില്‍ വിജ് തന്റെ ട്വിറ്റെര്പേജില് കുറിച്ചു .
Discussion about this post