കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന് . ഇവര്‍ക്കായി പ്രത്യേക അപ്ലിക്കേഷന്‍ പുറത്ത് ഇറക്കിയിരിക്കുകയാണ് . പി.ഡബ്ല്യു.ഡി. (പേഴ്സൺ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്ത് ഇറക്കിയിരിക്കുന്ന അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം . ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം അപ്ലിക്കേഷന്‍ നല്‍കുന്നുണ്ട് .
പി.ഡബ്ല്യു.ഡി. വോട്ടർ എന്ന നിലയ്ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ പട്ടികയില്‍ പി.ഡബ്ല്യു.ഡി. വോട്ടർ ആകുന്നതിനുമുള്ള സൗകര്യം ആപ്പ് വഴി സാധ്യമാകും . അനുയോജ്യമായ പോളിംഗ് സ്റ്റേഷന് ലഭിക്കുന്നതിനും പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനും എല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മീഷന് സൗകര്യം ചെയ്യും . വീല്‍ ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇത് വഴി ആവശ്യപ്പെടാവുന്നതാണ് .
വോട്ടറുടെ പോളിംഗ് ബൂത്ത് എവിടെയാണ് എന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും അപ്ലിക്കേഷന്‍ നല്‍കുന്നുണ്ട് . ഭിന്നശേഷിക്കാരായ എല്ലാവരും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സേവനം പൂര്‍ണ്ണമായി വിനിയോഗിക്കണമെന്ന് ജില്ലാ ഭരണാധികാരി അഭ്യര്‍ഥിച്ചു .
Discussion about this post