പത്തനംതിട്ട ഉള്‍പ്പടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം മത്സരിക്കില്ല . നേരത്തെ എല്ലാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്മാന് പി.സി ജോര്‍ജ്ജ് തന്നെ മത്സരിക്കുമെന്നും ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തിരുന്നു . ഈ നിലപാടാണ് പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടി മാറ്റിയിരിക്കുന്നത് .
ആചാര അനുഷ്ടാനങ്ങളെയും മതവിശ്വാസങ്ങളെയും തകര്‍ക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ പാര്‍ട്ടി രംഗത്ത് ഇറങ്ങേണ്ട സമയം ആയെന്നും ജനപക്ഷം പുറത്ത് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു .
നേരത്തെ കോണ്‍ഗ്രസിന് ഒപ്പം സഹകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു എങ്കിലും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി പി.സി ജോര്‍ജ്ജ് അറിയിച്ചിരുന്നു . സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു .
Discussion about this post