പാര്‍ട്ടി ഓഫിസില്‍ യുവജന സംഘടന പ്രവര്‍ത്തകയായ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി പാലക്കാട് ലോകസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങളൊക്കെ പതിവാണെന്ന് അദ്ദേഹം ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ഇതുപോലുള്ള പല കഥകളും തകര്‍ന്നു പോയിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.
മനോരമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. വാര്‍ത്തയില്‍ തന്നെ അവ്യക്തതകളുണ്ട്. പരാതിക്കാരിയും ആരോപണ വിധേയനായ ആളും പാര്‍ട്ടി പ്രവര്‍ത്തകരാണോ എന്ന് തനിക്കറിയില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വം ആണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്നും രാജേഷ് പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കണം. പോലിസ് അന്വേഷണത്തില്‍ കാര്യങ്ങളെല്ലാം പുറത്തു വരുമെന്നാണ് കരുതുന്നതെന്നും എബി രാജേഷ് പറഞ്ഞു.
സിപിഎമ്മിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണോ എന്ന് സംശയമുണ്ടെന്ന് സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി സെക്രട്ടറി സുഭാഷ് പ്രതികരിച്ചു
Discussion about this post