അരുണ്‍ചല്‍ പ്രദേശ് സിക്കിം സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു . രണ്ടു സംസ്ഥാനങ്ങളിലുമായി 16 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവന്നത്. അരുണാചല്‍ പ്രദേശിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.
അരുണാചല്‍പ്രദേശില്‍ നിന്ന് ആറും, സിക്കിമില്‍ നിന്നു മത്സരിക്കുന്ന പന്ത്രണ്ടുപേരുടെയും പട്ടികയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.ലോക്സഭ പൊതു തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തെരഞ്ഞെടുപ്പ്. മെയ് 23 ന് വോട്ടെണ്ണും.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് അരുണാചലും സിക്കിമും. ആന്ധ്ര പ്രദേശ്, ഒഡിഷ, എന്നീ സംസ്ഥാനങ്ങളിലും നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുനടക്കുന്നുണ്ട്.
Discussion about this post